2012 നവംബർ 17, ശനിയാഴ്‌ച


കണ്ണാടി



എന്‍റെ കണ്ണാടി ഞാന്‍ തല്ലിത്തകര്‍ത്തു
മനസ്സ്‌ പറഞ്ഞു മുഖം
വികൃതമായിരിയ്‌ക്കുന്നു .

കാലത്തിന്‍ വരികള്‍ എന്നെ നോക്കി പറഞ്ഞു .
മുഖം വികൃതമായിരിയ്‌ക്കുന്നു
ഇന്നലെ കണ്ട കിനാവും പകലും പറഞ്ഞു
മുഖം വികൃതമായിരിയ്‌ക്കുന്നു
മൌനത്തിന്‍ വരികളും ആര്‍ദ്രതയുടെ നിറങ്ങളും
പ്രവാസത്തിന്‍ കണ്ണീരും ഉറക്കെ പറഞ്ഞു
മുഖം വികൃത മയിരിക്കുന്നു
വികൃത മായ മുഖത്ത് ഞാന്‍ ചായം തേച്ചു തുടങ്ങി
വിരുപതയും വിലാപവും ചേര്‍ത്ത ചായം
നിറങ്ങള്‍ നിരത്തിയ ചായകൂട്ടില്‍ നിന്ന്‍
ചായം എന്‍റെ കണ്ണുകളെ അന്ധനാക്കി
വാക്കുകളെ സ്തബ്ദനക്കി
ഇനി ഞാന്‍ കാണുകയില കേഴ്കുകയില്ല
അന്ധകരത്തിലെ ചായം തേച്ച
നിറമില്ലാത്ത മനുഷ്യന്‍
നിറം മങ്ങിയ പ്രവാസി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ