ഓര്‍മ്മകളില്‍ ഇന്നും ഞാന്‍ തിരഞ്ഞു പോകാറുണ്ട് ...
എന്റെ നക്ഷ്ട്ട കാഴ്ചകളെ
ഊട്ടു വഴികള്‍ക്ക് -
കാവല്‍ നില്‍ക്കും മൈലാഞ്ചി ചെടികള്‍,
തോട്ടു വക്കില്‍ തുറിച്ചു നോക്കും
കുപ്പായം കീറി കൈതകള്‍,
കനവില്‍ കാമുകനെ
മയക്കും പൂ കൈത്ത പൂകള്‍
പച്ച പട്ടുടുത്ത
നാണം കുണുങ്ങി നെല്‍ വയലുകള്‍
ഞരമ്പുകള്‍ പോലെ
നീണ്ടു പുളഞ്ഞു കിടന്ന വയല്‍ വരമ്പുകള്‍,
ബാല്യ കൗതുകങ്ങളിലേക്ക് കണ്ണു മിഴിച്ച-
തുപ്പലം കൊത്തി മീനുകള്‍,
വാനം തേടി പ്പറന്നകന്ന-
തുവെള്ള കൊറ്റി കൂട്ടങ്ങള്‍
ബാല്യത്തിന്‍ കളികൂടുകാരന്‍
ചിത്ര തുണി ഉടുത്ത തുമ്പിയും പൂമ്പാറ്റയും
മൌനത്തിന്‍ മന്ദ ഹാസം മൊഴിഞ്ഞ
കാലികള്‍ മേയും താഴ്‌വരകള്‍
വയല്‍ വരമ്പില്‍
തല ഉയര്‍ത്തി നില്‍ക്കും കരിമ്പന കൂട്ടങ്ങള്‍
നേരം വെളുക്കുവോളം
മച്ച് താങ്ങി നിന്ന തടിയന്‍ പല്ലികള്‍,
കൂരിരിട്ടില്‍ കൂടെ നടക്കും
റാന്തല്‍ വിളക്കുകള്‍
നിലാവ് പുതഞ്ഞു കിടന്ന
ഓലക്കുടിലുകള്‍,
വെളുക്കെ ചിരിക്കും വെറ്റില കറ പൂണ്ട
ഓമന പുഞ്ചിരികള്‍
നാട്ടുമാവിന്‍ ചോട്ടില്‍-
മാങ്ങ തേടി നടന്ന സുകൃത ബാല്യങ്ങള്‍,
ഓര്‍മ്മകള്‍ ഒരുമ്മ പോലെ
ഒരായിരം നിലാവായി തെളിയുന്നു
ചാരം നിറം പാകിയ ഇന്നത്തെ കാഴ്ചകള്‍
കണ്ണിനു പോലും മടുത്തു തുടങ്ങി യിരിക്കുന്നു
—എന്റെ നക്ഷ്ട്ട കാഴ്ചകളെ
ഊട്ടു വഴികള്‍ക്ക് -
കാവല്‍ നില്‍ക്കും മൈലാഞ്ചി ചെടികള്‍,
തോട്ടു വക്കില്‍ തുറിച്ചു നോക്കും
കുപ്പായം കീറി കൈതകള്‍,
കനവില്‍ കാമുകനെ
മയക്കും പൂ കൈത്ത പൂകള്‍
പച്ച പട്ടുടുത്ത
നാണം കുണുങ്ങി നെല്‍ വയലുകള്‍
ഞരമ്പുകള്‍ പോലെ
നീണ്ടു പുളഞ്ഞു കിടന്ന വയല്‍ വരമ്പുകള്‍,
ബാല്യ കൗതുകങ്ങളിലേക്ക് കണ്ണു മിഴിച്ച-
തുപ്പലം കൊത്തി മീനുകള്‍,
വാനം തേടി പ്പറന്നകന്ന-
തുവെള്ള കൊറ്റി കൂട്ടങ്ങള്‍
ബാല്യത്തിന്‍ കളികൂടുകാരന്‍
ചിത്ര തുണി ഉടുത്ത തുമ്പിയും പൂമ്പാറ്റയും
മൌനത്തിന്‍ മന്ദ ഹാസം മൊഴിഞ്ഞ
കാലികള്‍ മേയും താഴ്‌വരകള്‍
വയല്‍ വരമ്പില്‍
തല ഉയര്‍ത്തി നില്‍ക്കും കരിമ്പന കൂട്ടങ്ങള്‍
നേരം വെളുക്കുവോളം
മച്ച് താങ്ങി നിന്ന തടിയന്‍ പല്ലികള്‍,
കൂരിരിട്ടില്‍ കൂടെ നടക്കും
റാന്തല്‍ വിളക്കുകള്‍
നിലാവ് പുതഞ്ഞു കിടന്ന
ഓലക്കുടിലുകള്‍,
വെളുക്കെ ചിരിക്കും വെറ്റില കറ പൂണ്ട
ഓമന പുഞ്ചിരികള്‍
നാട്ടുമാവിന്‍ ചോട്ടില്‍-
മാങ്ങ തേടി നടന്ന സുകൃത ബാല്യങ്ങള്‍,
ഓര്‍മ്മകള്‍ ഒരുമ്മ പോലെ
ഒരായിരം നിലാവായി തെളിയുന്നു
ചാരം നിറം പാകിയ ഇന്നത്തെ കാഴ്ചകള്‍
കണ്ണിനു പോലും മടുത്തു തുടങ്ങി യിരിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ