2014 ജൂലൈ 4, വെള്ളിയാഴ്‌ച

റംസാന്‍ ചിന്തകള്‍ 

          ആകാശക്കടലിന്‍റെ പടിഞ്ഞാറെ കോണില്‍  റംസാന്‍ അമ്പിളി യുടെ നിലാ വെട്ടം. ആത്മീയതയുടെ ആനന്ദ  നൃത്തം ചവിട്ടുകയാണ്  എങ്ങും  ശാന്തി സമാധാനത്തിന്റെ നറും നിലാവ് പരക്കുകയാണ്.   ജീവിതം ദുര്മെധസുകളെ കരിച്ചു കളയുകയാണ് റംസാന്‍ റംസാന്‍ എന്നാല്‍ കരിച്ചു കളയല്‍ .  

പരകോടി ജനതക്ക് പാപപങ്കിലമായ ജീവിത അഴുക്കുകള്‍ കഴുകി ആത്മവിശുദ്ധിയുടെ ആത്മാവിലേക്ക് തിരിച്ചു വരാന്‍ ജല്ല ജലലയവന്‍  തുറന്നിട്ട അനുഗ്രഹത്തിന്റെദിനരാത്രങ്ങള്‍ സമാഗതമായിരിക്കുന്നു. അണ്ഡകടാഹത്തില്‍ അത്ഭുതങ്ങളുടെ പ്രപഞ്ച നിഗൂഢതകള്‍ ഒളിപ്പിച്ചു അതിന്‍റെ സൂക്ഷ്മ ചലനങ്ങളെ നിയന്ത്രിക്കുന്ന അറഹ്മു റഹീം ആയ  നാഥാ നിനക്കാണ് സര്‍വ്വ സ്തുതിയും.

വ്രതശുദ്ധിയുടെ ഈ പുണ്ണ്യമാസം കാരുണ്ണ്യവാനായ ദൈവത്തിന്റെ ഔദാര്യമാണ്‌. മാസങ്ങളില്‍ വെച്ച് ഏറ്റവും പുണ്ണ്യമായ മാസം, ആയിരം മാസങ്ങളെക്കാള്‍ പുണ്ണ്യമുള്ള 'ലൈലത്തുല്‍ ഖദര്‍' എന്ന സ്വര്‍ഗീയ രാവ് കൊണ്ട് അനുഗ്രഹീതമായ മാസം,  വിശുദ്ധ ഖുര്‍:ആന്‍ അവതരിച്ച മാസം, ഏതു സല്ക്കര്‍മ്മങ്ങള്‍ക്കും മറ്റു ദിവസങ്ങളേക്കാള്‍ പ്രതിഫലം നല്‍കുന്ന മാസം,ബദര്‍ യുദ്ധ ത്തിന്റെ ചരിത്രം ഉറങ്ങുന്ന മാസം  അങ്ങിനെ റമദാന്‍ മാസങ്ങളുടെ നിറ കുടം ആവുകയാണ് .

വ്രതം എന്നാല്‍ ഉദയം മുതല്‍ അസ്തമയംവരെ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുക എന്നത് കൊണ്ട് മാത്രം പൂര്‍ണമാകുന്ന ഒന്നല്ല.നന്മ തിന്മകളുടെ ധര്‍മ്മ യുദ്ധം ആവുകയണ്ണ്‍ റംസാന്‍  മനുഷ്യരുടെ വൈകാരികവും ചിന്താ പരവുമായ എല്ലാ ക്രിയകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നു  ജീവിതത്തിനു സമയത്തിന് ദിനരാത്രങ്ങള്‍ ക്ക് മുഴുവന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു . സംബനനെ  വിശപ്പെന്തെന്നു അറിയിക്കുന്നു  ക്ഷമയും സഹനവും ഒരു തുള്ളി ജലത്തിന്റെ വില പോലും നമ്മെ പഠിപ്പിക്കുന്നു  .

ഭക്ഷണത്തിനും ലൈംഗികതയ്‌ക്കും,ചിന്തകള്‍ക്കും  സ്വയം നിയന്ത്രണമേര്‍പ്പെടുത്താന്‍ കഴിയുന്നതിലൂടെ ഒരാള്‍ സദാചാരനിഷ്‌ഠമായ ജീവിതവും മനുഷ്യന് എളുപ്പം ആകുന്നു .   ഇത്തരം  നൈസര്‍ഗികാവശ്യങ്ങളിലുമുള്ള അനിയന്ത്രിതമായ  തൃഷ്‌ണയാണ്‌ എപ്പോഴും മനുഷ്യന്റെ അപഥസഞ്ചാരത്തിനും ജീര്‍ണതക്കുംഅധപതനത്തിനും  കാരണമായിത്തീരുന്നത്‌. പലപ്പോഴും അധാര്‍മ്മികതയിലും അക്രമങ്ങളിലും മനുഷ്യര്‍ ചെന്നെത്തുന്നത് ഇത്തരം  കാര്യങ്ങള്‍ക്ക് വേണ്ടിമാത്രം മൃഗവും മനുഷ്യനും ഇവിടെ വിചിന്തനം നടത്തുന്നു .


മനുഷ്യന് അപചയം സംഭവിക്കുന്ന മറ്റൊരു മേഘല സാംസ്ക്കാരിക രംഗമാണ്.  അതിനാല്‍ ഏഷണി, പരദൂഷണം, കോപം, ക്രോധം തുടങ്ങിയ അധമ വികാരങ്ങള്‍ക്ക് അടിമപ്പെടാതെ ദുസ്സ്വഭാവങ്ങള്‍ക്കും പാരുഷ്യത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നത്‌ വ്രതാനുഷ്‌ഠാനങ്ങളുടെ ലക്ഷ്യങ്ങളിലൊന്നാണ്‌. വിശ്വാസം സംശുദ്ധമാക്കുന്നതോടൊപ്പം വ്യക്തിത്വ വിശുദ്ധിയും കൂടിയാകുമ്പോള്‍ പരലോക ജീവിതം പോലെത്തന്നെ ഇഹലോക ജീവിതവും ധന്യമാകുന്നു

പകല്‍ കഠിന വ്രതത്തില്‍ ഏര്‍പ്പെടുകയും രാവുകളെ പ്രാര്‍ഥനാ നിര്ഭാരമാക്കുകയും ദാന ധര്‍മ്മങ്ങള്‍ അധികരിപ്പിക്കുകയും ചെയ്തു സൃഷ്ടാവിനോട് പാപമോചനത്തിനായി പ്രാര്‍ത്തിക്കുവാന്‍ മുസ്ലിംകള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ഈ വിശുദ്ധ മാസത്തിന്റെ പവിത്രത ഉള്‍ക്കൊണ്ട് ആത്മ വിശുദ്ധി കൈവരിക്കുവാനും ആത്മസംസ്ക്കരണത്തിലൂടെ ജീവിതം സാര്‍ത്ഥകമാക്കുവാനും എല്ലാവര്ക്കും സാധിക്കട്ടെ.

റമദാന്‍ ആശംസകള്‍ നേരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ