2014 ജൂലൈ 7, തിങ്കളാഴ്‌ച

തൌബ .. കവിത


ഉയിരിന്റെ ഉടയാട അഴിചിടാം ഞാന്‍ 
ഉടയവന് മുന്നില്‍ 
ഉണങ്ങാത്ത മുറിവുകള്‍ പലതുണ്ട് 
പോലും 
ഉടയവന്‍ പറഞ്ഞ വഴി തെറ്റി 
ഞാന്‍
ഉലകം സുഖം തേടി
അലഞ്ഞു ഞാനെ
ഉണ്മയ ചിന്തയില്‍ മറന്നു ഞാനെ
ഉടയാത്ത മനം പോലും
ഉടഞ്ഞു പോയി
ഉലകിന്റെ നാഥാ
ഉടയോനെ
ഉണര്‍വിന്റെ പൂക്കള്‍
വിതറണം നീ
ഉറവിന്റെ കനവാം
ഉമ്മയെ പോലും
നില തെറ്റി പലതും പറഞ്ഞു ഞാനെ
ഉണര്‍വിന്റെ കനിയാം
ഉദയത്തെ പോലും
ഉന്മാദ ചിതനായി കണ്ടു ഞാനെ .
ഉയിര്‍ പൂക്കും കിനാവിന്റെ
നിലാവില്‍ പോലും
ഉറയുന്ന കാറ്റില്‍ പെട്ട്
ഉലഞ്ഞു ഞാനെ
ഉയിരിന്റെ ഉലയിലെ ഭ്രമത്തില്‍ പെട്ട്
ഉടല്‍ പോലും കാലതാല്‍ കരിഞ്ഞു ഞാനെ
ഉടയോനെ എന്നെ സബൂര്‍ ആകണേ
ഉലകത്തിന്‍ ഹുബ് കൊതി തീര്കണേ
ഉച്ചയില്‍ ഉയിരിന്റെ റാന്തലും തുക്കി
ഉച്ചിയില്‍ എന്നും കിനാവ് താനെ
ഉലകിന്റെ നാഥാ സുബുഹാനെ
തൌബ തന്‍ വാതില്‍ തുറക്കണേ
ഉയിര്‍ പോകും നളിന്‍ മുന്പ് തനെ
ഉടയോനെ എന്നെ കാത്തു കൊള ന്നെ ...........................

(സബൂര്‍ =.ക്ഷമ ,ഹുബ്, = പ്രേമം )
http://keralaliving.in/blog/comments.php?id=204

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ