2014 സെപ്റ്റംബർ 29, തിങ്കളാഴ്‌ച

കവിത

സ്നേഹം മണകുന്ന തുണികഷ്ണങ്ങള്‍
പ്രവാസിയുടെ ഭാര്യ
രാത്രിയുടെ കറുപ്പില്‍ 
പതുക്കെ പെട്ടി തുറന്നു
അയാളുടെ കുപ്പായം
അണിയും അതില്‍ ഒട്ടി
പിടിച്ച മണത്തില്‍
അവള്‍ അലിഞ്ഞു
ഉറങ്ങും .......
പ്രവാസിയുടെ ഉമ്മ
ഉമ്മ ഇടയ്ക്കു പെട്ടി തുറന്നു
ഒന്ന് മണത്തു നോക്കും
എന്നിട്ട് മോന് നേരെ
നീട്ടി കൊണ്ട് പറയും
നോക്ക് നിന്റെ
വാപ്പാന്റെ മണം
ഒരു കണ്ണീര്‍ തുള്ളി
ആ കുപ്പായത്തില്‍
വീണു കാണുമോ ...........?
സ്നേഹത്തിനു മണം
ഉണ്ടെന്നു ആരായിരിക്കും
ലോകത്തോട്പറഞ്ഞത്
പ്രവാസിയോ......?
.തിരിച്ചു
പോരുന്ന ദിവസം
അണിയുന്ന
കുപ്പായം സ്നേഹം
മണകുന്ന തുണി കഷണം
അതിനു പിടിവലി
കൂടുന്ന ഉമ്മയും
പ്രിയതമയും .........................
ഇവരായിരിക്കുമോ
സ്നേഹത്തിനു മണം
ഉണ്ടെന്നു പറഞ്ഞത് .............?
(Written ©
█│█│║│█║▌║
Rafeeq Thiruvazhamkunnu

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ