2012 ഡിസംബർ 22, ശനിയാഴ്‌ച

നനവുള്ള ഒരു കത്ത്




പ്രിയ സഹോദരി
നിന്‍റെ ജീവിതം ഇങ്ങനെ ആവും  എന്ന് ഞാന്‍ വിചാരിച്ചതല, എന്നിക്ക് നല്ല രീതിയില്‍ പ്രതികരിക്കാനോ  നിന്നെ കുറിച് എഴുതാന്‍ അത്ര കഴിവൊന്നും എനിക്കില്ല. അല്ലെങ്കിലും നിന്‍റെ ജീവിതം ധുഷ്ട്ടന്മാര്‍  പിച്ചി ചീന്തിയപ്പോള്‍ ഒറ്റക് ഈ  പ്രവാസ തലപ്പില്‍ ഇരുന്നു കരയന്നെ എനിക്ക് കഴിഞ്ഞുള്ളൂ, അതോ നീ പറയുന്നതു പോലെ പിശാച്ചുകള്‍ക്ക് കടിച്ചു കീറാന്‍ മാത്രം എന്ത് തെറ്റാണ നീ ചെയ്തിരികുക ?
ഞാനിവിടെ ഇപ്പോള്‍ തണുപ്പുള്ള സോഫക്കു മുകളില്‍ വെറുതേ ചടഞ്ഞിരിക്കുകയാണ്.പുറത്ത് നല്ല മഴയും തണുപ്പും . മഴയോടുള്ള എന്‍റെ ഭ്രാന്ത് ഇപ്പോഴും കൂടിക്കൊണ്ടേയിരിക്കുന്നു. നീ ഇപ്പോള്‍ സുചികളും വായു അറകളും ഉള്ള വലിയ ലോകത്ത് നിന്‍റെ ജീവിതവുമായി മല്ലിടുകയയിരിക്കും.ഭാരത സ്ത്രീ എന്നും ഭാരതാംബ എന്നും  കേട്ട് പഠിച്ച ഈ  ഭാരതിയനെന്തേ ഇത്രക്കും   അധപതിച്ചത് .സ്ത്രീ അമ്മയാണെന്നും ,സഹോദരിയനെനും ,മകളാണെന്നും,ഭാര്യയാണെന്നും പഠിച്ച നമ്മുടെ സംസ്കരമെന്തേ  ഇത്രക്കും വിലകുറഞ്ഞത് ,അപച്ചയമല്ല  അപരധമാണ്ണ്‍ ലോകം ഇന്ന് അഭിമുഖികരികുന്ന വലിയ പ്രശ്നം .വലിയ പരസ്യ പലകയിലെ തുടിക്കുന്ന നിന്‍റെ ശ രീരം വിറ്റ് അഭിമാനിയും ,അപമാനിയുമായ സ്ത്രീ ത്വം  ആഗോള കമ്പോള വല്കരണത്തില്‍ താന്‍ നടത്തിയ തെരുവ്വ് ചിത്രങ്ങളുടെ ധ്വനി യാണെന്ന് ഞാന്‍ പറഞ്ഞാല്‍ പലരും എന്നെ കൂവി വിളിക്കും  ഞാന്‍ പുരുഷന്‍ ആണെന്നും നിന്‍റെ വര്‍ഗ്ഗമാണ്  ഇതെലം ചെയ്തത് എന്നും പറയുമ്പോള്‍  എനിക്ക് വിതുമ്പി കരയനെ കഴിയു .വലിയ സമുഹത്തിലെ സ്ത്രീ എന്നാ നിന്‍റെ രംഗം
 പ്രണയവും പ്രേമവും നിന്നില്‍ നിന്ന് മാത്രമേ  ലഭികൂ എന്ന് ഉറക്കെ പറയാന്‍  കഴിയുനത് വരെ ഇത്രക്കും ക്രുരതകള്‍  നടന്നു കൊണ്ടേ ഇരിക്കും.
എനിക്ക് നിനക്ക് വേണ്ടി പ്രരതിക്കണേ കഴിയു
പ്രാര്‍ത്ഥനകള്‍  മൌനത്തിന്റെ വിതുംബലായി എന്ത് കൊണ്ട് കണ്ടുകൂടാ ...?
നിന്‍റെ കിനവിന്നു ചിറക്കുണ്ടായിരുന്നു  ഇന്നലെകള്‍ മയിലാഞ്ചി  ചോപ്പായി  നിന്‍റെ കല്ബില്‍ നിറച്ച  ലോകം  ഇന്നെലം നീര്‍ കുമിള യയിരികുന്നു
നുണകുഴി..കവിളില്‍ ഒരിക്കലും നിറയാത്ത  ചുംബനമായി നിന്‍റെ രാവുകള്‍  അവസാനിച്ചിരിക്കുന്നു  കശ്മലന്‍ മാര്‍  നിന്നെ കീറി മുറിച്ചിരിക്കുന്നു സ്ത്രീ എന്നാ നിന്‍റെ അഭിമാനം വലിച് കീറിയിരിക്കുന്നു. , പ്രണയത്തിന്‍റെ ഊര്‍ദ്ധ്വന്‍ ഒരു നിലവിളിയായി ജീവിതത്തില്‍  അലിഞ്ഞു പോയതു പോലെ. വാക്കുകളുറെ കുഴഞ്ഞു മറിയലുകള്‍ നിന്നെ പ്രതികാരത്തിന്റെ  ചിന്ത നിന്നില്‍  ഉയര്തെഴുനേല്‍ക്കുനുണ്ടാവം  പ്രണയവും പ്രേമവും. പുരുഷന് കൈ മറു ബഴെ ജീവിതം  പുഷ്പിണ്ണി യവുകയുള്, പേരിനു പ്രസക്തിയില്ലാത്തതു കൊണ്ട് പറയുന്നില്ല. എനിക്ക് സ്ത്രീയോട് സ്നേഹം മാത്രമേ യുള്ളൂ  നിന്നെ കുറിച് ആലോചിച്ച് എനിക്കു പിന്നെയും ഭ്രാന്തു പിടിച്ചു. ഇന്നലെ രാത്രിയിലും കഴിച്ചു , ആ പച്ച നിറമുള്ള ഗുളിക. തലയ്ക്കുള്ളില്‍ ആരോ എടുത്തു വച്ച ഭാരം പതുക്കെ ലഘുവാകുന്നതും പിന്നീട് ഞാനൊരു വേര്‍പെട്ട ഇലയായതും അറിഞ്ഞു. കാറ്റിലൊഴുകി ഇരുട്ടിന്‍റെ തുരുത്തില്‍ മരവിച്ചു പോയി ഞാന്‍ .ഇന്നു ഞാന്‍ പതിവിലും ഊര്‍ജ്ജ്സ്വലയാണ്, എനിക്ക് നിന്‍റെ സമുഹതിനോടുള്ളത് ദൈവികമയ പ്രേമമാണെന്ന് പലപ്പോഴും കാരുണ്യത്തോടെ ഞാന്‍  കാണാറുള്ള നിന്‍റെ മിഴികള്‍ എന്നോട് പറയുന്നുണ്ട്.എനിക്കും ഉണ്ട് അമ്മയെന്നും ,പെങ്ങളെന്നും,ഭാര്യയെന്നും വിളിച്ച താലോലിച്ച  സേനഹമുള്ള  നാവുകള്‍ . ആ ബന്ധ ങ്ങള്‍
മനസ്സിന്‍റെ ഭൌതികവും ആത്മീയവുമായ തലങ്ങള്‍ , മനുഷ്യനു വേണ്ടി എത്ര ഉദാത്തമായാണ്, ഈശ്വരന്‍ രൂപമില്ലാത്ത ഈ മനസ്സിനെ പടച്ചു വിട്ടിരിക്കുന്നതല്ലേ.

നീയിപ്പോള്‍ നിന്‍റെ ജീവിതത്തിനു  മുന്നില്‍ നിമിഷങ്ങളുമായി ഒളിച്ചുകളി നടത്തുകയാവും അല്ലേ, എവിടെ വരെയായി നിന്‍റെ ജീവിതം  ?നിന്നെ നശിപ്പിച്ചവര്‍  ഒന്ന് മാത്രമല്ല  ആണിനും പെണ്ണിനും ഇടയില്‍ മനുഷ്യ മൃഗങ്ങള്‍ , സംസ്കാരം പറയുവാന്‍ വേണ്ടി മാത്രമുള്ളതല്ല, ആരേയും അടിച്ചമര്‍ത്താനുമുള്ളതല്ല. സ്ത്രീകള്‍ക്കു പ്രത്യേക സംസ്കാരം പുരുഷനു പ്രത്യേകം എന്ന നിയമം കൊണ്ടുവന്നതാരാണ്, പുരുഷന്‍മാര്‍ അധികാര സ്ഥാനം കയ്യാളുമ്പോള്‍ ഉണ്ടായ നിയമസംഹിതകള്‍ തന്നെയല്ലേ ഇത് എന്ന് നീ ചിന്തിക്കാം പക്ഷെ ഞാന്‍ പറയട്ടെ  സമുഹത്തിന്റെ രണ്ടു ചിലകള്‍ആണ് സ്ത്രീയും പുരുഷനും എന്ന് മനസിലാക്കിയവര്‍ തന്നെ യാരും നിന്‍റെ അഭിമാനത്തില്‍ കൈ വക്കിലായിരുന്നു. ഇതിലൊന്നും തന്നെ സ്ത്രീകളുടെ സംരക്ഷ്ണം പ്രശ്നമായിട്ടില്ല, അവളുടെ അടിച്ചമര്‍ത്തല്‍ മാത്രമേ വിഷയമായിട്ടുള്ളൂ.
മെച്ചപ്പെട്ട ഒരു ശിക്ഷണരീതി ഇല്ലാത്തതും ഒരു പ്രശ്നമല്ലേ...?  ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷ വിധിച്ചപ്പോഴും ഒരുകൂട്ടം "മനുഷ്യസ്നേഹികള്‍" മറുഭാഗം പറയാന്‍ ഉണ്ടായി. ഇരയുടെ  നഷ്ടപ്പെട്ട ജീവന്, ഗോവിന്ധച്ചാമിയുടെ ജീവന്‍ പകരമാകുമോ എന്നതാണ്, അവര്‍ ഉന്നയിച്ച ചൊദ്യം.പക്ഷെ ഇന്നും ഗോവിന്ദ ചമിമാര്‍ സുഖമായി  ഉണ്ടും ഉറങ്ങിയും ജീവിക്കുന്നു. പക്ഷേ വളരെ കാര്യക്ഷമമായ ശിക്ഷണ രീതികളുള്ള ഒരു നാട്ടില്‍ തെറ്റുകള്‍ പലരും ഭയന്നിട്ടെങ്കിലും ആവര്‍ത്തിക്കാന്‍ മടിക്കും.
. തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം.തന്‍റെ സ്വകാര്യങ്ങളെ ,തന്‍റെ സ്വപനങ്ങളെ  നശിപ്പിച്ചവര്‍  എന്ത് മാപ്പര്‍ഹികുന്നു എന്നത് വലിയ ചോദ്യമായി  തന്നെ നില നില്‍ക്കുംനിന്‍റെ വേദന  എന്‍റെ ആത്മാവിനെ പിടിച്ച് വലിയ്ക്കാറുണ്ട്.
ഇന്നലെ വെറുതേ തെരുവില്‍ വൈകുന്നേരം അലഞ്ഞു നടക്കുമ്പോള്‍ വളരെ മനോഹരമായ കൈപ്പിടിയുള്ള ഒരു കത്തി കണ്ണിലുടക്കി. വെറുതേ എടുത്ത് തിരിച്ചും മറിച്ചും നോക്കിയപ്പോള്‍   നിന്നോട്ന്‍ പശചതപം  ചെയ്യണമെന്നു  ഓര്‍ത്തു പോയി . പലപ്പോഴും എന്നില്‍ പൊട്ടിത്തെറിക്കുന്ന തള്ളലുകള്‍ , നിന്‍റെ ഹൃദയത്തിനു തൊട്ടു മുകളില്‍ വരെ ആഴ്ത്തിയിറക്കിയ എന്‍റെ  വര്‍ഗ്ഗത്തിന്റെ  കൂരമ്പുകള്‍ ,നിന്നക്ക് ക്ഷമിക്കാന്‍ കഴിയില്ല എന്നെനിക്കറിയാം   എന്‍റെ മുറിയാത്ത ഹൃദയം നിനക്ക് വേണ്ടി ഈ കത്തി തലപ്പില്‍  കുത്തി ഇറക്കിയപ്പോള്‍  പിടഞ്ഞിരിക്കാം എങ്കിലും ഞാന്‍ നിന്നെ ഓര്‍ത്ത് വേദനിച് മരിക്കാം  .
എന്തുമാകട്ടെ, എനിക്കിപ്പോള്‍ ഇരുട്ടാകാന്‍ കൊതി. ഇരുട്ടിലെ മഴയ്ക്ക് പാശ്ചാ തപം  കൂടുതലാണ്. ചില നേരങ്ങളില്‍ നീ ഞാന്‍ കണ്ടിട്ടുള്ളതിലേറ്റവും വലിയ പാശ്ചാ തപംഇരുട്ട്  തന്നെ
 നീയും ഞാനും ദേവലോകത്തെ വിചാരണയില്‍  നിന്‍റെ  ഭ്രാന്തന്‍ നിലവിളികള്‍, , നിലവിട്ടുയരുന്ന  എന്‍റെ പൊട്ടിച്ചിരികള്‍ , നിന്നില്‍ ബാക്കി വച്ച മുറിവുകള്‍ .....
ഞാന്‍ ദൈവത്തോട് എന്ത് പറയും..


നിന്നെ സ്നേഹിക്കുന്ന  ഒരാള്‍

1 അഭിപ്രായം: